Thursday, August 28, 2008

നിനക്കായി .......


എന്നോ മറന്നു പോയ പ്രണയ കാവ്യം ..........
മനസിന്‍റെ മണിച്ചെപ്പില്‍ നിന്നും ചികഞ്ഞു എടുത്ത മനോഹര കാവ്യം ...
ഹൃദയ നൊമ്പരങ്ങള്‍ മറന്നു ഒന്നു ഉള്ളു തുറന്നു സന്തോഷിക്കാന്‍
എന്‍റെ മുന്‍പില്‍ ഒരു മഞ്ഞു തുള്ളിയുടെ പരിശുദ്ധിയോടെ
പനിനീര്‍ പുഷ്പത്തിന്റെ നൈര്‍മല്യത്തോടെ നീ വന്നു .
പക്ഷെ നിന്‍റെമുഖം ഞാന്‍ കണ്ടിട്ടില്ല , നിന്‍റെ ശബ്ദം ഞാന്‍ കേട്ടിടില്ല .
എങ്കിലും ഞാന്‍ അറിയുന്നു നിന്‍റെ മനസ്‌ .
മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ.......
ഞാന്‍ നിന്നെയും കാത്തിരിക്കുന്നു ....
പൂര്‍ത്തിയാക്കാനാവാത്ത ചിത്രം പോലെ ,
എങ്ങോ മറഞ്ഞു പോയ കിനാവ് പോലെ ,
പാടാന്‍ മറന്ന വരികള്‍ പോലെ ആര്‍ദ്രമായ പ്രതീക്ഷയായി
ഞാന്‍ നിന്നെയും കാത്തിരിക്കുന്നു ...............
അതുവരെ ,,,,,,, മുത്തുമണികള്‍ ചിതറുന്ന നിന്‍റെ ചിരിയും
ഹൃദയത്തില്‍ ചെന്നെത്തുന്ന നിന്‍റെ മിഴിച്ചലനങ്ങളും
എല്ലാം എന്‍റെ ഉള്ളില്‍
സ്നേഹ നൊമ്പര കണികകളായി കുടികൊള്ളട്ടെ ,,,,,,,,,,

സ്നേഹപൂര്‍വം ....
ദിപിന്‍ ....